Connect with us

Kerala

ജപ്തിയില്‍ മനംനൊന്ത് വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി

Published

|

Last Updated

തിരുവനന്തപുരം: എടുത്ത വായ്പാ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കൂടുതലടിച്ചും ബാങ്കുകാര്‍ വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് വിധവയായ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് സ്വന്തം വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഇവരെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെയും നാട്ടുകാരുടേയും ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുകയാണ്.

ജപ്തിയില്‍ പ്രതിഷേധിച്ച് സെല്‍വി ആദ്യം വീടിനു മുമ്പില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. എന്നാല്‍ ബേങ്ക് അധികൃതരൊന്നും ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്‍വി വിജയാ ബേങ്കില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ഇതിനു ശേഷം ആറ് ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെല്‍വി പറയുന്നത്. എന്നാല്‍ ഇന്നലെ ബേങ്ക് അധികൃതരെത്തി ജ്പ്തി ചെയ്യുകയായിരുന്നു. നേരത്തെ സെല്‍വിയുടെ വീട് ജപ്തി ചെയ്യാന്‍ നീക്കമുണ്ടായിരുന്നെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. ആറ് ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചെങ്കിലും വിജയാ ബേങ്കും ബേങ്ക് ഓഫ് ബറോഡയും ലയിച്ചതിന് ശേഷം 12 ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബേങ്കുകാര്‍ നിരന്തരം നോട്ടീസ് അയക്കുകയായിരുന്നു. ഇതിന് സെല്‍വി മറുപടി നല്‍കിയെങ്കിലും ബേങ്ക് അധികൃതര്‍ ചെവിക്കൊള്ളാതെ ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.

Latest