Connect with us

Kerala

ബിനോയ് കോടിയേരിക്കെതിരായ കേസ് പരിഗണിക്കുന്നത് രണ്ട് വര്‍ഷത്തേക്ക് മാറ്റി

Published

|

Last Updated

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാറി സ്വദേശിയായ യുവതി നല്‍കിയ പീഡന കേസ് പരിഗണിക്കുന്നത് കോടതി 2021 ജൂണ്‍ ഒമ്പതിലേക്ക് മാറ്റി. കേസില്‍ ഡി എന്‍ എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡി എന്‍ എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലായ് 29നായിരുന്നു ബിനോയ് ഡി എന്‍ എ പരിശോധക്ക് തയ്യാറായത്.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പിഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും 33 കാരിയായ യുവതിയുടെ പരാതിയിലുണ്ട്. മുംബയ് ഓഷിവാര പോലീസാണ് ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 13ന് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വച്ചാണ് പരാതിക്കാരി ബിനോയിയെ പരിചയപ്പെട്ടതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

 

Latest