Connect with us

National

സ്‌പെക്ട്രം ലേലം ഈ വര്‍ഷം നടക്കും: മന്ത്രി രവിശങ്കര്‍ പ്രസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം അനിശ്ചിതമായി നീളുന്നതില്‍ ടെലികോം കമ്പനികള്‍ ആശങ്ക പ്രകടപ്പിക്കുന്നതിനിടെ ഈ സാമ്പത്തിക വര്‍ഷം തന്നെ ലേലം നടത്തുമെന്ന ഉറപ്പുായി വാര്‍ത്താവിതരണമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്‌പെക്ട്രം വില പരിഷ്‌ക്കരണ നടപടികള്‍ തുടങ്ങിയതതായും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ മൂന്നാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും സ്‌പെക്ട്രം ലേലം നടത്തിയിരുന്നില്ല. 201617ലാവട്ടെ ഏഴ് ബാന്‍ഡുകളിലായി 2354.44 മെഗാഹെര്‍ട്‌സ് വില്‍പ്പനക്കുവെച്ചതില്‍ 965 മെഗാഹെര്‍ട്‌സ് മാത്രമാണ് വിറ്റുപോയത്. ഇതുവഴി സര്‍ക്കാരിന് 65,789 കോടി രൂപ ലഭിച്ചു. ഇക്കുറി 5ജി ഉള്‍പ്പെടുന്ന 8644 മെഗാഹെര്‍ട്‌സ് 4.9 ലക്ഷംകോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചു ലേലംചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ആഗോള നിലവാരത്തെക്കാള്‍ ഏഴിരട്ടിവരെ ഉയര്‍ന്നതാണ് ഇന്ത്യയിലെ വിലയെന്ന് എയര്‍ടെല്ലിന്റെ രാകേഷ് ഭാരതി മിത്തല്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. റിലയന്‍സ് ജിയോ ഇന്‍ഫോകോം ബോര്‍ഡ് അംഗം മഹേന്ദ്ര നഹാത, വോഡഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍മംഗലം ബിര്‍ള തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചു. തുടര്‍ന്നു സംസാരിച്ച മന്ത്രി വില കുറക്കുമെന്ന സൂചന നല്‍കിയിരുന്നു. ഈ സഹാചര്യത്തില്‍ വിലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌ക്കരണം എന്താകും എന്നത് ശ്രദ്ധേയമാകും.

Latest