Connect with us

Kozhikode

സമസ്ത: എട്ട് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച എട്ട് മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി. കോഴിക്കോട് സമസ്ത സെന്ററിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, എന്നീ ജില്ലകളിൽ നിന്നും കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

കോഴിക്കോട്: ഹിൽ ടോപ്പ് ഇംഗ്ലീഷ് മീഡിയം മദ്‌റസ ചെറുവാടി- പഴംപറമ്പ്, മലപ്പുറം: മദ്‌റസത്തു സ്വിദ്ദീഖിയ്യത്തു സ്സുന്നിയ്യ മുഴങ്ങാണി- കല്ലാർമംഗലം, നൂറുൽ മുസ്ഥഫ മദ്‌റസ തെക്കിലക്കാട്- പറവന്നൂർ, പാലക്കാട്: മദ്‌റസത്തുൽ ബദ്‌രിയ്യ (ബ്രാഞ്ച്) തിരുണ്ടി- അമ്പലപ്പാറ, തിരുവനന്തപുരം: ഖാദിസിയ്യ കാവോട്ട് മുക്ക്- ചിറ്റാറ്റുമുക്ക്, കർണാടക: അൽ മദ്‌റസത്തുൽ ബദ്‌രിയ്യ കുടുംബ്ലാട് കെടില, സഅദാ മോറൽ സ്റ്റഡീസ് കാഴി മൊഹല്ല, തമിഴ്‌നാട്: ഹിമായത്തുൽ ഇസ്‌ലാം മദ്‌റസ വെങ്കടേശ്വര നഗർ കോട്ടൺ മാർക്കറ്റ് എന്നീ മദ്റസകൾക്കാണ് അംഗീകാരം ലഭിച്ചത്.

കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി ചെങ്ങര, എൻ അലി അബ്ദുല്ല, വി എം കോയ മാസ്റ്റർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സുലൈമാൻ സഖാഫി മാളിയേക്കൽ, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, എം എൻ സിദ്ദീഖ് ഹാജി ചെമ്മാട് സംസാരിച്ചു.

Latest