ഫര്‍ണിച്ചര്‍ കടയില്‍ ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറു പേര്‍ പിടിയില്‍

Posted on: October 14, 2019 11:01 pm | Last updated: October 14, 2019 at 11:01 pm

പെരിന്തല്‍മണ്ണ: ഫര്‍ണിച്ചര്‍ കടയില്‍ സൂക്ഷിച്ചിരുന്ന ഒന്നേമുക്കാല്‍ കോടി രൂപയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തും. സംഭവത്തില്‍ ആറു പേര്‍ അറസ്റ്റിലായി.

വടകര വില്ല്യാപ്പള്ളി സ്വദേശികളായ കുനിയില്‍ അശ്‌റഫ്(45), കിഴക്കേ പനയുള്ളതില്‍ സുബൈര്‍(52), വളാഞ്ചേരി പുറമണ്ണൂര്‍ ഇരുമ്പാലയില്‍ സിയാദ്(37), കൊളത്തൂര്‍ പള്ളിയില്‍കുളമ്പ് പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്(20), കൊളത്തൂര്‍ മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്(21), ചെര്‍പ്പുളശ്ശേരി ഇടയാനില്‍ മുഹമ്മദ് അശ്‌റഫ്(29) എന്നിവരെയാണ് കൊളത്തൂര്‍ എ എസ്പി രീഷ്മാ രമേശിന്റെ നേതൃത്യത്തില്‍ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ കൊളത്തൂരിലെ കുറുമ്പത്താലിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ കണ്ടെടുത്തത്. പ്രതികള്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച റിറ്റ്‌സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.