ക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് പണിതതെന്നതിന് തെളിവുകളില്ലെന്ന് രാജീവ് ധവാന്‍

Posted on: October 14, 2019 9:37 pm | Last updated: October 15, 2019 at 11:01 am

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേള്‍ക്കല്‍ അന്തിമ ഘട്ടത്തിലേക്ക്. കഴിഞ്ഞ ഒരാഴ്ചയായി നിര്‍ത്തിവെച്ചിരുന്ന വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ഇന്നലെ പുനരാരംഭിച്ചു.

സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് ഇന്നലെ പ്രധാനമായും വാദം ഉന്നയിച്ചത്. ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ ഒരു തെളിവുമില്ലെന്ന് രാജീവ് ധവാന്‍ വാദിച്ചു. തെളിവുകളില്ലാതെ മുസ്ലിംകള്‍ പള്ളി കൈവശപ്പെടുത്തിയെന്ന് ആരോപിക്കുതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ തിങ്കളാഴ്ച മുതല്‍ അവസന ഘട്ട വാദമുഖങ്ങളാണ് നടക്കുത്. ഈ മാസം 17ന് മുമ്പ് വാദം പൂര്‍ത്തിയാക്കിയേക്കുമെന്നാണ് കരുതുത്. ബാബരി മസ്ജിദ് ഭൂമി നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി കേസിലെ മൂന്ന്് കക്ഷികള്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീംകോടതി വാദം കേള്‍ക്കുത്.

പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കത്തിന് രമ്യമായ പരിഹാരം കണ്ടെത്താന്‍ കോടതി നിര്‍ദ്ദേശിച്ച മധ്യസ്ഥര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 6 നാണ് ബെഞ്ച് ദൈനംദിന വാദം കേള്‍ക്കുന്നത് ആരംഭിച്ചത്.