യൂറിക് ആസിഡ് ഉണ്ടോ? ഇവ കഴിച്ച് നോക്കൂ…

Posted on: October 14, 2019 9:07 pm | Last updated: October 14, 2019 at 9:14 pm

ജീവിത ശൈലി രോഗങ്ങളില്‍ ഇന്ന് പ്രധാനമായും കണ്ടുവരുന്ന ഒന്നാണ് യൂറിക് ആസിഡ്. ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും വ്യായാമക്കുറവ് കൊണ്ടും യുവാക്കളടക്കമുള്ളവരില്‍ ഈ രോഗം കണ്ടുവരുന്നു. കാലില്‍ ഒരു വേദന വന്നാല്‍ ആദ്യം യൂറിക് ആസിഡ് പരിശോധിക്കൂ എന്ന് പറയുന്നിടത്ത് എത്തിയിട്ടുണ്ട് കാര്യങ്ങള്‍.

നാം കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ എന്ന സംയുക്തത്തിന്റെ ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഉപോത്പന്നം ആണ് യൂറിക് ആസിഡ്. നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിര്‍വീര്യമാക്കുന്നതിനോ കുറയ്ക്കുന്നതിനോ സഹായിക്കുന്ന മികച്ച 10 ഭക്ഷണങ്ങള്‍ ഇതാ:

ജലാംശം നിലനിര്‍ത്തുക

ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിലെ വിഷവസ്തുക്കളോടൊപ്പം അധിക യൂറിക് ആസിഡും പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു.

ചെറി

ചെറികളില്‍ ബയോഫ്‌ലാവനോയ്ഡുകളും ആന്തോസയാനിന്‍സ് പിഗ്മെന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിനെ ഇല്ലാതാക്കുന്നതിനും സന്ധികളില്‍ ക്രിസ്റ്റലൈസേഷനും യൂറിക് ആസിഡിന്റെ നിക്ഷേപവും തടയാനും സഹായിക്കുന്നു.

നാരങ്ങ നീര്

വിറ്റാമിന്‍ സി, സിട്രിക് ആസിഡ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് നാരങ്ങ നീര്. ഇത് യൂറിക് ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റിന്റെ രൂപവത്കരണത്തെ ഉത്തേജിപ്പിക്കുന്നു. ഒരു ഗ്ലാസ് നാരങ്ങ നീര് കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കുടിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റലൈസേഷന്‍ നിര്‍ത്തുന്നു. ഒരു കപ്പ് വെള്ളത്തില്‍ 2 ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ചേര്‍ത്ത് ദിവസവും രണ്ടുതവണ കുടിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.

സെലറി വിത്തുകള്‍

ഒമേഗ 6 ഫാറ്റി ആസിഡുകളും ഡൈയൂറിറ്റിക് ഓയിലുകളും കൊണ്ട് സമ്പന്നമായ സെലറി വിത്തുകള്‍ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രണത്തിലാക്കാനുള്ള നല്ലൊരു പരിഹാരമാണ്. സെലറി വിത്തുകളുടെ ഡൈയൂററ്റിക് പ്രഭാവം നിങ്ങളുടെ ശരീരത്തില്‍ നിന്ന് യൂറിക് ആസിഡും മറ്റ് വിഷവസ്തുക്കളും പുറന്തള്ളാന്‍ സഹായിക്കുന്ന മൂത്രത്തിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ പ്രകൃതിദത്ത ഫിനോള്‍, ആന്റിഓക്‌സിഡന്റ് എന്നിവയുള്ള കാറ്റെച്ചിനുകള്‍ ഉണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നത് സന്ധിവാതത്തിലേക്ക് നയിക്കുന്ന രക്തപ്രവാഹത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

പിന്റോ ബീന്‍സ്

പിന്റോ ബീന്‍സില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കും. സന്ധിവാതം തടയുന്നതിന് ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പച്ചക്കറി ജ്യൂസ്

കാരറ്റ്, ബീറ്റ്‌റൂട്ട്, വെള്ളരി എന്നിവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. 300 മില്ലി കാരറ്റ് ജ്യൂസില്‍ 100 മില്ലി ബീറ്റ്‌റൂട്ട്, 100 മില്ലി വെള്ളരി എന്നിവ ചേര്‍ത്ത് കുടിക്കുന്നത് യൂറിക് ആസിഡ് ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

ആപ്പിള്‍

ആപ്പിളില്‍ മാലിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡിന്റെ ക്രിസ്റ്റലൈസേഷന്‍ തടയാന്‍ സഹായിക്കുന്നു. സ്വയം സുരക്ഷിതരായിരിക്കാന്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഒരു ആപ്പിള്‍ ഉള്‍പ്പെടുത്താം.

ഫ്രഞ്ച് ബീന്‍ ജ്യൂസ്

ഫ്രഞ്ച് ബീനില്‍ പ്യൂരിനുകള്‍ കൂടുതലാണ്. ഫ്രഞ്ച് ബീന്‍ ജ്യൂസ് യൂറിക് ആസിഡ് കുറയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ്. അതിരാവിലെ ഒരു ചെറിയ കപ്പ് ഫ്രഞ്ച് ബീന്‍ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് വര്‍ദ്ധിപ്പിക്കുന്നത് തടയാനുള്ള നല്ല മാര്‍ഗമാണ്.