ഈ ആപ്പുകള്‍ നിങ്ങളുടെ മൊബൈലില്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ ഒഴിവാക്കുക

Posted on: October 14, 2019 8:13 pm | Last updated: October 14, 2019 at 8:13 pm

ന്യൂയോര്‍ക്ക്: സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുള്ള 29 ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തു. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്യുക്ക് ഹീല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്തത്. നീക്കം ചെയ്ത 29 ആപ്പുകളില്‍ 24 എണ്ണവും ‘ഹിഡ് ആഡ്’ മാല്‍വെയര്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് ക്യൂക് ഹീല്‍ കണ്ടെത്തിയിരുന്നു. മറ്റു അഞ്ച് ആപ്പുകള്‍ ആഡ്‌വെയറുകളാണ്. രണ്ടര കോടിയില്‍ അധികം ആളുകള്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റാല്‍ ചെയ്തവര്‍ എല്ലാം ഉടന്‍ ആപ്പുകള്‍ ഒഴിവാക്കണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു.

ഉപഭോക്താക്കള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ ഈ ആപ്പുകളുടെ ഐക്കണ്‍ ഹൈഡ് ചെയ്യപ്പെടുകയും പകരം ഹോം സ്‌ക്രീനില്‍ ഷോര്‍ട്കട്ട് ക്രിയേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ആപ്പ് അണ്‍ ഇന്‍സ്റ്റാല്‍ ചെയ്യുക പ്രയാസമാകും. ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ തുറന്നാല്‍ മുഴുസ്‌ക്രീനില്‍ പരസ്യം പ്രത്യക്ഷപ്പെടും.

സേഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളായ യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയവ സന്ദര്‍ശിക്കുമ്പോള്‍ കാണുന്ന പരസ്യങ്ങള്‍ വഴിയാണ് ആഡ്‌വെയര്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്.

ഒഴിവാക്കപ്പെട്ട ആപ്പുകള്‍ ഇവയാണ്.