Connect with us

National

കോപ്റ്റര്‍ സ്വയം തകര്‍ത്ത സംഭവം: രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി

Published

|

Last Updated

ന്യൂഡല്‍ഹി: ശ്രീനഗറിലെ ബദ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടിയുണ്ടാകും. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിംഗ് കമാന്‍ഡര്‍ എന്നിവരടക്കം രണ്ട് ഉദ്യോഗസ്ഥരെയാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയരാക്കുക. ഇവരെ കൂടാതെ മറ്റ് നാല് ഉദ്യോഗസ്ഥര്‍ക്ക് നെരെ ഭരണപരമായ നടപടിയും ഉണ്ടാകും. രണ്ട് എയര്‍ കൊമോഡോറുകളും (ആര്‍മി ബ്രിഗേഡിയേഴ്‌സിന് തുല്യമായത്) രണ്ട് ഫ്‌ലൈറ്റ് ലെഫ്റ്റനന്റുകളും (കരസേനയില്‍ ക്യാപ്റ്റന്‍ തുല്യരായവര്‍) ആണ് ഭരണപരമായ നടപടിക്ക് വിധേയരാകുക.

ഇന്ത്യയുടെ തന്നെ മിസൈല്‍ തട്ടിയാണ് കോപ്റ്റര്‍ തകര്‍ന്നുവീണതെന്ന് നേരെത്തെ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ദദൗരിയ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 27 ന് പാക്കിസ്ഥാന്റെതെന്ന് തെറ്റിദ്ധരിച്ചാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് സ്വന്തം കോപ്റ്റര്‍ മിസൈലുതിര്‍ത്ത് വീഴ്ത്തിയത്. സംഭവത്തില്‍ ആറ് വ്യോമസോ ഉദ്യോഗസ്ഥര്‍ മരിച്ചിരുന്നു. ഒരു ശ്രീനഗര്‍ സ്വദേശിയും മരിച്ചു.

ശ്രീനഗറില്‍ വിന്യസിച്ചിരിക്കുന്ന സ്വന്തം വ്യോമ പ്രതിരോധ സംവിധാനമായ സ്‌പൈഡറാണ് കോപ്റ്ററിനെ വീഴ്ത്തിയത്.

---- facebook comment plugin here -----

Latest