Connect with us

Kerala

ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്; തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം: മോഹന്‍ ലാല്‍

Published

|

Last Updated

കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടന്‍ മോഹന്‍ ലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്പ് സൂക്ഷിക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ തനിക്ക് അനുമതിയുണ്ടെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിയുള്ള സത്യവാങ്മൂലമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഇങ്ങനെയൊരു കേസിലൂടെ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമം നടക്കുന്നതായി മോഹന്‍ലാല്‍ ആരോപിച്ചു. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മുന്‍കാല പ്രാബല്യത്തോടെ മുഖ്യ വനപാലകന്‍ അനുമതി നല്‍കിയിട്ടുള്ളതാണ്.

2012 ജൂണില്‍ മോഹന്‍ ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. കേസില്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ പരമാവധി അഞ്ചു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റപത്രം സെപ്തംബര്‍ 30 നാണ് കോടതിക്ക് കൈമാറിയത്.

Latest