യു ജി സി നെറ്റ്: ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

Posted on: October 14, 2019 3:12 pm | Last updated: October 20, 2019 at 6:22 pm


ന്യൂഡല്‍ഹി: അധ്യാപന യോഗ്യതയ്ക്കും, അസി.പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമുള്ള യു ജി സി നെറ്റ് പരീക്ഷക്കായി ഒക്ടോബര്‍ 15 വരെ ഓണ്‍ലൈന്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 15 രാത്രി 11.50 വരെയായിരിക്കും അപേക്ഷ നല്‍കാനുള്ള അവസരം.

അപേക്ഷാ ഫീസ് ഒക്ടോബര്‍ 16ന് രാത്രി 11.50 വരെ അടയ്ക്കാനാവും. അവസാന നിമിഷം ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നെറ്റ്‌വര്‍ക്ക് തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ അപേക്ഷ നല്‍കാം. വെബ്‌സൈറ്റ്: https://ugcnet.nta.nic.in