സര്‍ബത്തുണ്ടാക്കേണ്ട നാരങ്ങ അദ്ദേഹം പ്രാര്‍ഥനക്ക് ഉപയോഗിച്ചു; രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് ഉവൈസി

Posted on: October 14, 2019 3:00 pm | Last updated: October 14, 2019 at 3:45 pm

മുംബൈ: റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങിയ ചടങ്ങില്‍ ശാസ്ത്ര പൂജ നടത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ പരിഹസിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.
സര്‍ബത്തുണ്ടാക്കി ആളുകള്‍ക്ക് നല്‍കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന നാരങ്ങ അദ്ദേഹം പ്രാര്‍ഥനക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നുവെന്ന് ഉവൈസി പറഞ്ഞു. മുംബൈയില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉവൈസി.

ഫ്രാന്‍സില്‍ നിര്‍മിച്ച യുദ്ധവിമാനം ഒക്ടോബര്‍ ഒമ്പതിന് ഇന്ത്യക്ക് കൈമാറുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് ശാസ്ത്ര പൂജ നടത്തിയത്. നാരങ്ങ ഉപയോഗിച്ചായിരുന്നു പൂജ. എന്നാല്‍ വിമാനം കൈമാറുന്ന ചടങ്ങ് ഒരു പ്രത്യേക മതവുമായി ബന്ധപ്പെടുത്തിയ രാജ്‌നാഥ് സിംഗിനെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ കടുത്ത വിമര്‍ശനം നടത്തിയിരുന്നു.