Connect with us

National

അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ

Published

|

Last Updated

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി പറയുന്നതിന് മുന്നോടിയായി അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദീപാവലി ഉള്‍പ്പടെയുള്ള ആഘോഷങ്ങളുടെ സീസണ്‍ കൂടി കണക്കിലെടുത്താണ് അയോധ്യ ജില്ലാ കലക്ടര്‍ അനുജ് കുമാര്‍ 144 പ്രഖ്യാപിച്ചത്. ഇതുപ്രകാരം മേഖലയില്‍ നാലിലധികം പേര്‍ സമ്മേളിക്കാന്‍ പാടില്ല.

കേസില്‍ വാദം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17ന് മുമ്പായി കോടതി വിധി പറയുമെന്നാണ് കരുതുന്നത്. അന്തിമ വാദം സുപ്രീം കോടതിയില്‍ ഇന്ന് പുനരാരംഭിക്കും.

Latest