Connect with us

National

തെലുങ്കാനയില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ വന്‍ സ്‌ഫോടക ശേഖരണം പിടികൂടി. വാഹനത്തില്‍ കടത്തുകയായിരുന്ന 8900 കിലോഗ്രാം സ്‌ഫോടക ശേഖരമാണ് കണ്ടെത്തിയത്. പോലീസും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ടീമും ഇന്നലെ രാത്രി റോഡില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കളുമായി പോകുകയായിരുന്ന വാഹനം കണ്ടെത്തിയത്.

വാഹനത്തിന്റെ ഡ്രൈവര്‍മാരായ വെങ്കടേശന്‍, ശ്രവണ്‍ റെഡ്ഢി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം

 

Latest