Connect with us

National

കശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സര്‍വ്വീസുകള്‍ ഇന്ന് പുനസ്ഥാപിക്കും

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവ് വരുത്തുന്നു. രണ്ട് മാസമായി തടഞ്ഞുവെച്ചിരുന്ന പോസ്റ്റ് പെയ്ഡ് മൊബൈല്‍ സര്‍വ്വീസുകള്‍ ഇന്ന് ഉച്ചക്ക് 12 മുതല്‍ പുനസ്ഥാപിക്കും. ലാന്‍ഡ് ലൈന്‍ സര്‍വ്വീസുകള്‍ നേരത്തെ പുനസ്ഥാപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സര്‍വീസുകളുടെ സേവനം നിര്‍ത്തിവച്ചത് പിന്‍വലിക്കാന്‍ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജനങ്ങളുടെ വാര്‍ത്താവിനിമയ സംവിധാനം തടഞ്ഞുവെക്കുന്നതിനെതിരെ കോടതിയില്‍ നിന്ന് പോലും വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നത്. ബി എസ് എന്‍ എല്‍ ലൈനുകള്‍ മാത്രം തുറന്നുനല്‍കാനായിരുന്നു കേന്ദ്രത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം എല്ലാ പോസ്റ്റ്‌പെയ്ഡ് സേവനങ്ങളും പുന:സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കശ്മീരില്‍ മൊത്തം 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷനാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest