Connect with us

Ongoing News

മഅ്ദനിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനം: ഇ ടി മുഹമ്മദ് ബഷീര്‍ എം പി

Published

|

Last Updated

ദമ്മാം: അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ദമ്മാമില്‍ പറഞ്ഞു. മഅ്ദനിയുടെ വിഷയത്തില്‍ മുസ്ലിം ലീഗ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദനിയുടെ കാര്യത്തില്‍ ലീഗ് എന്നും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മഅ്ദനിയുടെ വിഷയം പാര്‍ലമെന്റില്‍ ആദ്യം ഉന്നയിച്ചത് താനാണെന്നും മഅ്ദനിയുടെ കാര്യം മാത്രമല്ല അനാവശ്യമായി വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന എല്ലാവര്‍ക്കും വേണ്ടി പാര്‍ലമെന്റില്‍ താന്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ടെന്നും ബഷീര്‍ പറഞ്ഞു.

Latest