Connect with us

Kerala

വട്ടിയൂര്‍കാവില്‍ യു ഡി എഫിനായി എന്‍ എസ് എസ് സ്‌ക്വാഡ് പ്രവര്‍ത്തനം

Published

|

Last Updated

തിരുവനന്തപുരം: വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ യു ഡി എഫിനായി പരസ്യമായി പ്രചാരണം തുടങ്ങിയ എന്‍ എസ് എസ്. മണ്ഡലത്തിലെ 38 കരയോഗങ്ങളിലെ സമ്മേളനങ്ങളിലും യു ഡി എഫിന് അുകൂലമായി പ്രചാരണം തുടങ്ങി. ഇത് സംബന്ധിച്ച് താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ താഴെക്കിടയിലേക്ക് നിര്‍ദേശം നല്‍കി.
നേരത്തെ സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍ എസ് എസ് ഉപതിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയണ് ഇപ്പോള്‍ യു ഡി എഫിനായുള്ള പരസ്യ പ്രവര്‍ത്തനം.

സംഘടനയുടെ ശരിദൂര പ്രഖ്യാപനമെന്നാല്‍ യു ഡി എഫ് അനകൂല നിലപാടാണെന്ന് എന്‍ എസ് എസ് ഡയക്ടര്‍ ബോര്‍ഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ സംഗീത് കുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം സമദൂരത്തില്‍ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മള്‍ താഴേത്തട്ടില്‍ നടപ്പാക്കുന്നു അത്രേയുള്ളൂ എന്നും ംഗീത് കുമാര്‍ പറഞ്ഞു.

ശരിദൂരമെന്നാല്‍ യു ഡി എഫിനുള്ള പിന്തുണയാണോ അര്‍ഥമെന്ന ചോദ്യത്തിന് എല്‍ ഡി എഫിനും ബി ജെ പിക്കും എതിരായ വിമര്‍ശനം തന്നെയാണ് അതിനര്‍ഥമെന്നാണ് സംഗീത് കുമാറിന്റെ വിശദീകരണം.

Latest