Connect with us

Kerala

സയനൈഡ് ലഭിക്കാന്‍ മാത്യൂ പ്രജികുമാറിന് നല്‍കിയത് 5000 രൂപയും മദ്യവും

Published

|

Last Updated

കോഴിക്കോട്: കൂടത്തായയില്‍ കൂട്ടക്കൊല നടത്തുന്നതിന് സയനൈഡ് ലഭിക്കാന്‍ ജോളിയുടെ കൂട്ടുപ്രതി എം എസ് മാത്യൂ പ്രജികുമാറിന് നല്‍കിയ പാരിതോഷികം സംബന്ധിച്ച മൊഴി പുറത്ത്. 5000 രൂപയും രണ്ട് കുപ്പി മദ്യവുമാണ് പ്രജികുമാറിന് നല്‍കിയതെന്നാണ് മാത്യൂവിന്റെ മൊഴി.

രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണ സംഘത്തോട് മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു നേരത്തേ പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ രണ്ടുതവണ മാത്യു തനിക്കു സയനൈഡ് നല്‍കിയെന്നാണ് ജോളി പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യം ആശയക്കുഴപ്പത്തിലാക്കിയതോടെയാണ് പോലീസ് ഇതില്‍ വ്യക്തത തേടിയത്. പ്രജികുമാറിനു പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു.

അതിനിടെ കൂടത്തായി കേസിലെ അന്വേഷണത്തിലേക്ക് വെളിച്ചം വീശിയ പരാതിക്കാരനും കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരനുമായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് റോജോ ഇന്ന് പുലര്‍ച്ചെ എത്തിയത്. ദുബൈ വഴി നെടുമ്പാശ്ശേരിയിലാണ് റോജോ വിമാനമിറങ്ങിയത്. ുടര്‍ന്ന് പോലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പോലീസ് കസന്വേഷിക്കുന്നത്. ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നതിനായി ക്രൈംബ്രാഞ്ച് റോജോയില്‍ നിന്ന് തെളിവ് ശേഖരിക്കും.

Latest