ലീഗ് എന്നാൽ ബിരിയാണി കമ്മിറ്റിയെന്ന് എം വി ജയരാജൻ

Posted on: October 13, 2019 4:29 pm | Last updated: October 14, 2019 at 1:33 am


കോഴിക്കോട്: ഫസൽ വധക്കേസ് പുരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെ ലീഗിനെ പരിഹസിച്ച് എം വി ജയരാജൻ. ഫസൽ കേസുമായി ബന്ധപ്പെട്ട ലീഗിന്റെ നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ ലീഗിനെ ആക്ഷേപിച്ചത്. ലീഗ് ബിരിയാണി കമ്മിറ്റിയാണെന്നും അതാണ് മുത്വലാഖ് ബില്ലവതരണത്തിനിടെ കണ്ടതെന്നും ജയരാജൻ പറഞ്ഞു.