Connect with us

Sports

ബ്രസീലിന് സമനില, നെയ്മറിന് പരിക്ക്‌

Published

|

Last Updated

സിംഗപ്പൂര്‍: സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും നെയ്മറിനും തിരിച്ചടി. നൈജീരിയക്ക് മുന്നില്‍ 1-1ന് സമനിലയില്‍ കുരുങ്ങിയ മഞ്ഞപ്പടക്ക് സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് കയറുന്നതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു.
നൂറ്റൊന്നാം രാജ്യാന്തര മത്സരമായിരുന്നു നെയ്മറിന്. അവസാന നാല് മത്സരങ്ങളില്‍ ബ്രസീലിന് ജയമില്ല. ജോ അരിബോയുടെ ഗോളില്‍ നൈജീരിയയാണ് മുന്നിലെത്തിയത്. ബ്രസീല്‍ കാസിമെറോയുടെ ഗോളില്‍ രണ്ടാം പകുതിയില്‍ സമനില നേടുകയായിരുന്നു. ജുലൈയില്‍ കോപ ജയിച്ചതിന് ശേഷം ബ്രസീല്‍ കൊളംബിയ, സെനഗല്‍ ടീമുകള്‍ക്കെതിരെ സമനിലയായി. പെറുവിനോട് തോറ്റു. ഇപ്പോള്‍ വീണ്ടും സമനില.