Connect with us

Business

സഊദിയില്‍ കൂടുതല്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്; പത്താം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

Published

|

Last Updated

റിയാദ്: ജി സി സി യിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പ് സഊദിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ചെയര്‍മാന്‍ എം.എ യൂസുഫലി. തലസ്ഥാനമായ റിയാദിലെ അതയാഫ് മാളില്‍ നടന്ന സഊദിയിലെ പത്താം വാര്‍ഷികാഘോഷ വേളയില്‍ എം എ ലുലു ഗ്രൂപ്പിന്റെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഞ്ചിനീയര്‍ സഅദ് അല്‍ ഗാംദി, തൊഴില്‍ മന്ത്രാലയം ട്വീന്‍ ഹെഡ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പത്താം വാര്‍ഷികാഘോഷ പരിപാടികള്‍ ഔദ്യോഗികമായി ആരംഭിച്ചു.

സഊദിയില്‍ 2009ന് ആരംഭിച്ചത് മുതല്‍ ഇതുവരെ 17 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, 12 അരാംകോ കമ്മീഷണറികള്‍ , നാഷണല്‍ ഗാര്‍ഡ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. 2020 ലേക്ക് കടക്കുന്നതോടെ രാജ്യത്ത് 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുമെന്നും 3 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍
ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും 2020 അവസാനിക്കുന്നതിനു മുന്‍പായി ഒരു ബില്ല്യണ്‍ സഊദി റിയാല്‍ നിക്ഷേപം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, ലുലുവിന്‍ വണ്‍ മില്യണ്‍ റിയാല്‍ പ്രമോഷന്‍ പരിപാടികളും , 10 ഭാഗ്യ ജേതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ലക്ഷം റിയാല്‍ ക്യാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുക.

---- facebook comment plugin here -----

Latest