Connect with us

Ongoing News

ഇക്വഡോറിന്റെ വലയില്‍ ഗോളിലാറാടി അര്‍ജന്റീന

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. ഇക്വഡോറിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന കരുത്ത് കാണിച്ചത്. ലുകാസ് അലാരിയോ (20), ലിയാന്‍ഡ്രോ പാരെഡെസ് (32, പെനാല്‍റ്റി), ജര്‍മന്‍ പെസെല (66), നികോളാസ് ഡൊമിംഗ്യുസ് (82), ലുകാസ് ഒസാപൊസ് (86) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. ഒരു സെല്‍ഫ് ഗോളും സംഭവിച്ചു.

ഇരുപത്തേഴാം മിനുട്ടില്‍ ഇക്വഡോറിന്റെ ജെയ്‌റോ സ്പിനോസയാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. ഇക്വഡോറിന്റെ ആശ്വാസ ഗോള്‍ നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ഏഞ്ചല്‍ മെന നേടി. പ്ലേ മേക്കര്‍ റോളില്‍ മാര്‍കോസ് അക്യുന തിളങ്ങിയതാണ് അര്‍ജന്റീനക്ക് മികച്ച ജയമൊരുക്കിയത്.

Latest