Connect with us

Kerala

ഫസല്‍ വധം സി ബി ഐ പുനരന്വേഷിക്കണം: എം വി ജയരാജന്‍

Published

|

Last Updated

കോഴിക്കോട്: ഗുരുവായൂര്‍ തൊഴിയൂരിലെ സുനില്‍ വധക്കേസ് പുനരന്വേഷണം പോലെതലനടത്തിയത് പോലെ തലശരിയിലെ ഫസല്‍ വധക്കേസ് സി ബി ഐ പുനരന്വേഷിക്കണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നിരപരാധികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനേയും വിട്ടയക്കാന്‍ തയ്യാറാകണം. കേസില്‍ നിയമപരായി എന്ത് ചെയ്യാനാകുമെന്ന് സി പി എം പിരശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

തൊഴിയൂരിലെ ആര്‍ എസ് എസുകാരനായ സുനില്‍ കൊല്ലപ്പെട്ട കേസിന് സമാനമാണ് ഫസല്‍ കേസും. സുനില്‍ കേസില്‍ നിരപരാധികളായ സി പി എം പ്രവര്‍ത്തകരെ രണ്ട് പതിറ്റാണ്ടിന് ശേഷം കോടതി വിട്ടയച്ചു. തീവ്രവാദ ബന്ധമുള്ള പ്രതി അറസ്റ്റിലുമായി. തലശേരിയിലെ പടുവിലായി മോഹനന്‍ വധത്തില്‍ അറസ്റ്റിലായ ആര്‍ എസ് എസുകാര്‍ ഫസല്‍ വധത്തിലെ പങ്ക് വെളിപ്പെടുത്തിയിരുന്നു. ആര്‍ എസ് എസുകാരായ പ്രതികളുടെ പങ്ക് സമ്മതിക്കുന്ന വീഡിയോദൃശ്യമടക്കം പറത്തുവന്നതാണ്. ഈ വസ്തുതകള്‍ പോലീസ് സി ബി ഐക്ക് കൈമാറി. എന്നാല്‍ തുടര്‍ നടപടി സി ബി ഐസ്വീകരിക്കുന്നില്ല.

നിരപരാധിയായ കാരായി രാജനും ചന്ദ്രശേഖരനും സ്വന്തം നാട്ടിലും വീട്ടിലും വരാനാകാതെ എട്ടു വര്‍ഷമായി വേട്ടയാടപ്പെടുകയാണ്. ഈ നീതി നിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest