Connect with us

Kerala

എല്ലാ മുന്നണിയോടും എസ് എന്‍ ഡി പിക്ക് ഒരേ നിലപാട്: വെള്ളാപ്പള്ളി

Published

|

Last Updated

കോന്നി: ഉപതിരഞ്ഞെടുപ്പുകളില്‍ എസ് എന്‍ ഡി പി ഒരു മുന്നണിയെ എതിര്‍ക്കുകയോ, അനുകൂലിക്കുകയോ ചെയ്യില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഏതെങ്കിലും മുന്നണിയെ അനുകൂലിക്കുന്ന തരത്തില്‍ എസ് എന്‍ ഡി പി പ്രസ്താവന നടത്തിയിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ ഇടതിനെ പിന്തുണക്കുന്നുവെന്നത് അടിസ്ഥാന രഹിതമാണ്. എല്ലാ മുന്നണികളോടും ഒരേ നിലപാടാണ് യോഗത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പാലായില്‍ ചില ശക്തമായ നിലപാട് എടുക്കേണ്ടിവന്നിട്ടുണ്ട്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. പൊതുനയം എന്ന നിലയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ കൊടുക്കുന്ന പ്രസ്താവനയും നടത്തിയിട്ടില്ല.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് സമയത്തുള്ള പ്രസ്താവന മാത്രമാണ്. തിരഞ്ഞെടുപ്പ് ആകുമ്പോള്‍ പലതും പറയും. സര്‍ക്കാര്‍ സര്‍വീസിലെ ജാതി തിരിച്ചുള്ള കണക്കെടുത്താല്‍ ഏത് വിഭാഗത്തിനാണ് പ്രാമുഖ്യമെന്ന് മനസ്സിലാകുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest