Connect with us

National

ട്രംപിന് ക്യാമ്പയിന്‍ ചെയ്യുന്ന പ്രധാനമന്ത്രിക്ക് കര്‍ണാടകയിലെ പ്രളയം കാണാന്‍ സമയമില്ല: സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു വേണ്ടി ക്യാമ്പയിന്‍ ചെയ്യാന്‍ സമയമുള്ള മോദിക്ക് വെള്ളപ്പൊക്കത്തില്‍ നശിച്ച കര്‍ണാടകയിലെ പ്രദേശങ്ങള്‍ വന്നു കാണാന്‍ സമയമില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഇത്തവണ ഒരിക്കലും കണ്ടിട്ടില്ലാത്ത തരം വെള്ളപ്പൊക്കമാണ് സംസ്ഥാനം കണ്ടത്. ചിലയിടങ്ങളില്‍ അത്യധികം വരള്‍ച്ചയും ഉണ്ടായി. കേന്ദ്ര സര്‍ക്കാര്‍ 60 ദിവസം മാത്രമാണ് സഹായങ്ങള്‍ നല്‍കിയത്. അതായത് 1,200 കോടി മാത്രം. കര്‍ണാടകക്ക്‌
ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിരന്തരം പോകുന്ന പ്രധാനമന്ത്രിക്ക് ഇതൊന്ന് കാണാന്‍ നേരമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ചിക്മംഗളൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീഹാറില്‍ പ്രളയമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ഉടനെ ട്വീറ്റ് ചെയ്തു. പക്ഷെ കര്‍ണാടകയുടെ കാര്യത്തില്‍ ഒരു സഹതാപം പോലും പ്രകടിപ്പിച്ചില്ല. പ്രധാനമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ നെഞ്ചളവ് 56 ഇഞ്ചാണ് എന്നാണ്. എന്നാല്‍ മറ്റുള്ളവരോട് കരുണ കാണിക്കാതെ എത്രവലിയ നെഞ്ചുണ്ടായിട്ടെന്താണ് എന്നും സിദ്ധരാമയ്യ ചോദിച്ചു.

 

---- facebook comment plugin here -----

Latest