Connect with us

Ongoing News

ഗാന്ധിജി ആത്മഹത്യ ചെയ്തതെങ്ങനെയെന്ന് ഗുജറാത്തിലെ പരീക്ഷാ ചോദ്യം

Published

|

Last Updated

അഹമ്മദാബാദ്: ജന്മനാടായ ഗുജറാത്തില്‍ തന്നെ മഹാത്മാ ഗാന്ധിജിക്ക് വലിയ അവഹേളനം. ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയെന്ന ചോദ്യവുമായി ഗുജറാത്തിലെ ഒമ്പതാം ക്ലാസ് സ്‌കൂള്‍ പരീക്ഷക്കുള്ള ചോദ്യത്തിലൂടെയാണ് അവഹേളനം. നിരവധി സ്‌കൂളുകളുള്ള സുഫാലം ശാല വികാസ് സങ്കുല്‍ എന്ന മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളിലെ ഇന്റേണല്‍ പരീക്ഷക്കാണ് ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ബന്ധവുമില്ലാത്ത ചോദ്യം ചോദിച്ചത്. ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍ എന്നത് ശ്രദ്ധേയമാണ്.

1948 ജനുവരി 30 നാണ് ഹിന്ദുത്വവാദിയായ നഥുറാം ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്. ഈ ചരിത്ര വസ്തുത അംഗീകരിക്കാന്‍ തയ്യാറാകത്തവര്‍ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ വലിയ അളവിലുണ്ടെന്നതാണ് ശ്രദ്ധേയം. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വലിയ വളക്കൂറുള്ള മണ്ണില്‍ ഇവര്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കുന്ന ഇത്തരം തെറ്റായ വിദ്യാഭ്യാസ രീതി രാജ്യത്തന്റെ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പ്.

അതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഗാന്ധിനഗര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളില്‍ലെ ആഭ്യന്തര മൂല്യനിര്‍ണ്ണയ പരീക്ഷയില്‍ ഇത്തരം ചോദ്യം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു വളരെയധികം ആക്ഷേപകരമാണ്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിന് ശേഷം നടപടിയെടുക്കും- ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഭാരത് വാധര്‍ പറഞ്ഞു. സുഫാലം ശാല വികാസ് സങ്കുലിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകളുടെ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകള്‍ തയാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest