Connect with us

International

ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരണം 26 ആയി

Published

|

Last Updated

ടോക്യോ: ജപ്പാനില്‍ കനത്ത നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റില്‍ മരണ സംഖ്യ 26 ആയി. 15 പേരെ കാണാതായി. നൂറിലതികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണ സംഖ്യ ഇനി ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്നവരെ പൂര്‍ണമായും രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

60 വര്‍ഷത്തിനിടെ ജാപ്പാനിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റ് ടോക്യോക്ക് തെക്കുപടിഞ്ഞാറ് ഇസു, ഹോന്‍ഷു ദ്വീപുകളിലാണ് കാര്യമായി ബാധിച്ചത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് ജപ്പാനില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതേ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയണ്. ശക്തമായ വെള്ളപ്പൊക്കത്തില്‍ മിക്ക പ്രദേശങ്ങവും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ആയിരക്കണക്കിന് പേരെ വിവിധ ഇടങ്ങളിലായി സര്‍ക്കാറിന്റെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. പത്തു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.
്ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മിക്ക പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്. ജപ്പാനിലെ നഗാനോയില്‍ ചികൂമാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് അടുത്തുള്ള വീടുകളിലേക്കു വെള്ളം ഇരച്ചുകയറി മേല്‍ക്കൂരകള്‍ നിലംപതിച്ചു. പ്രധാനപ്പെട്ട രണ്ടു വിമാനക്കമ്പനികളും സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ജപ്പാനില്‍ നടക്കുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും മാറ്റിവച്ചു.

27,000 സെനികരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകള്‍ക്കുള്ളിലും മേല്‍ക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ രംഗത്തിറക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.

Latest