Connect with us

National

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

Published

|

Last Updated

സഹാറന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പ്രാദേശിക പഞ്ചസാര മില്ലില്‍ സെക്ടര്‍ ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന ബിജെപി കോര്‍പ്പറേറ്റര്‍ ധാര സിംഗ് (47) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വെടിയേറ്റുമരിക്കുന്ന മൂന്നാമത്തെ ബിജെപി നേതാവാണ് ധാര സിംഗ്.

സഹാറന്‍പൂരിലെ ദിയോബന്ദിലെ വസതിയില്‍ നിന്ന് ജോലിക്ക് പോകുന്നതിനിടെ ഒരു റെയില്‍വേ ക്രോസിംഗിന് സമീപം വെച്ച് രണ്ടുപേര്‍ ബൈക്കില്‍ തടഞ്ഞു നിര്‍ത്തി വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ധാരാ സിംഗ് കൊല്ലപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സഹാറന്‍പൂര്‍ എസ്എസ്പി ദിനേശ് കുമാര്‍ പറഞ്ഞു.

ഒക്ടോബര്‍ എട്ടിന് ബിജെപി നേതാവ് ചൗധരി യശ്പാല്‍ സിങ്ങിനെ സമാനമായ രീതിയില്‍ ദിയോബന്ദില്‍ വെച്ച് വെടിവച്ചു കൊന്നിരുന്നു. രണ്ട് ദിവസത്തിന് ശേഷം മറ്റൊരു ബിജെപി നേതാവ് കബീര്‍ തിവാരി ബസ്തിയില്‍വെച്ചും വെടിയേറ്റുമരിച്ചു. സംഭവത്തെ തുടര്‍ന്ന് ബസ്തി എസ്പി പങ്കജ് കുമാറിനെ സ്ഥലംമാറ്റുകയും അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.