Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകളുടെ പഴ്‌സ് മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മരുമകള്‍ ദമയന്തിബെന്‍ മോദിയുടെ പേഴ്‌സ് തട്ടിയെടുത്തയാളെ സിവില്‍ ലൈനിന് സമീപം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന 20കാരനെയാണ് വ്യക്തിയെ സോനെപട്ടില്‍ നിന്ന് കണ്ടെത്തിയത്. ദമയന്തിബെന്റെ പേഴ്‌സും മോഷണ സമയത്ത് ഉപയോഗിച്ച ബൈക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ പ്രതി ബാദര്‍ എന്നയാളെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച രാവിലെ ഡല്‍ഹി ഗുജറാത്തി സമാജിലെ ഗസ്റ്റ്ഹൗസിന് സമീപം ഓട്ടോ റിക്ഷയില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേര്‍ ദമയന്തിബെന്നിൻെറ ബാഗ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. 56,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും അഹമ്മദാബാദിലേക്കുള്ള കുടുംബത്തിന്റെ ഫ്‌ലൈറ്റ് ടിക്കറ്റുകളും ഐഡി കാര്‍ഡുകളും ബാഗിലുണ്ടായിരുന്നു.

ദമയന്തിബെനും ഭര്‍ത്താവ് വികാസും അവരുടെ രണ്ട് മക്കളും രാവിലെ 7 മണിയോടെ അമൃത്സറില്‍ നിന്ന് പഴയ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തി ഉച്ചകഴിഞ്ഞ് വിമാനത്തില്‍ അഹമ്മദാബാദിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. ഗസ്റ്റ്ഹൗസില്‍ അവര്‍ മുറി ബുക്ക് ചെയ്തിരുന്നു. രാവിലെ 7.15 ഓടെ ഓട്ടോറിക്ഷയില്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ ഇറങ്ങിയപ്പോഴാണ് മോഷണം നടന്നത്.

---- facebook comment plugin here -----

Latest