Connect with us

Kerala

ഇടതിന് അധികാരം ലഭിക്കുമ്പോള്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നു: കനയ്യകുമാര്‍

Published

|

Last Updated

പാലക്കാട്: അധികാരം ലഭിക്കുമ്പോള്‍ ഇടതുപക്ഷം
പലപ്പോഴും അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്നത് വര്‍ഗീയ പാര്‍ട്ടികള്‍ക്ക് ഗുണകരമാകുന്നുവെന്ന് സി പി ഐ യുവനേതാവ് കനയ്യകുമാര്‍. ഇടതുപക്ഷം കാണിക്കുന്ന ഇത്തരം വീഴ്ചകള്‍ ബി ജെ പി അടക്കമുള്ള കക്ഷികള്‍ക്ക് അധികാരത്തിലെത്തുന്നതിന് സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂരില്‍ പാഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു കനയ്യ.

രാജ്യത്ത് ഇടുതുപക്ഷം തിരിച്ചുവരുന്നതിന് കാലോചിത പരിഷ്‌കാരം ആവശ്യമാണ്. എല്ലാത്തരം ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് ഇടതുപാര്‍ട്ടികള്‍ അടിത്തറ വിപൂലീകരിക്കണം. നേതാക്കളിലേക്ക് കേന്ദ്രീകരിക്കപ്പെടേണ്ടതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. സമ്പൂര്‍ണസാക്ഷരത കൈവരിച്ചെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുളള ഇടമാണ് കേരളമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.