Connect with us

National

ദക്ഷിണാഫ്രിക്കക്ക് ഇന്നിംഗ്‌സ് തോല്‍വി; ഇന്ത്യക്ക് പരമ്പര

Published

|

Last Updated

പൂനെ: ദക്ഷിണാഫ്രിക്കയെ രണ്ടാം മത്സരത്തിലും തോല്‍പിച്ച് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒരിന്നിംഗ്‌സിനും 137 റണ്‍സിനുമായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇതോടെ നാട്ടില്‍ ഇന്ത്യ നേടുന്ന തുടര്‍ച്ചയായ പതിനൊന്നാം പരമ്പര ജയമാണിത്. സ്വന്തം മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

സ്‌കോര്‍: ആദ്യ ഇന്നിംഗ്‌സ്- ഇന്ത്യ: 601/5(156.3), ദക്ഷിണാഫ്രിക്ക: 275(105.4), രണ്ടാം ഇന്നിംഗ്‌സ്- ദക്ഷിണാഫ്രിക്ക: 189(67.2).

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറി(254)യാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 108 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിന്റെ സ്വഞ്ച്വറിയും രവീന്ദ്ര ജഡേജ(91), അജിങ്ക്യ രഹാനെ(59), ചേതശ്വര്‍ പൂജാര(58) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി ഇന്ത്യന്‍ ബൗളര്‍മാരായ ഉമേശ് യാധവും ആര്‍ അശ്വിനും ആറ് വിക്കറ്റ് വീതം നേടി.

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ 203 റണ്‍സിനായുരുന്നു ഇന്ത്യന്‍ ജയം. പത്തൊമ്പത് മുതല്‍ റാഞ്ചിയിലാണ് പരമ്പരയിലെ അവസാന മത്സരം.