Connect with us

Ongoing News

മറിയം ത്രേസ്യയെ വത്തിക്കാന്‍ വിശുദ്ധയായി പ്രഖ്യാപിച്ചു

Published

|

Last Updated

വത്തിക്കാന്‍: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മറിയം ത്രേസ്യയെ വത്തിക്കാന്‍ വിശുദ്ധയായി പ്രഖ്യാഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മലയാളിയായ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മറിയം ത്രേസ്യക്കൊപ്പം ജോണ്‍ ഹന്റെി ന്യൂമാന്‍ (ഇംഗ്ലണ്ട്), മാര്‍ഗരീത്ത ബേയ്സ് (സ്വിറ്റ്സര്‍ലന്‍ഡ്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍) എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

1876 ലാണ് മറിയം ത്രേസ്യയുടെ ജനനം. ക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ കൈകളിലും കാലുകളിലും നെഞ്ചിലുമുണ്ടായ മുറിവുകള്‍ക്ക് സമാനമായ ഇവരുടെ ശരീരത്തിലും പഞ്ചക്ഷതങ്ങള്‍ കാണപ്പെട്ടതുള്‍പ്പടെയുള്ള സംഭവങ്ങളാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കാരണം. 1999ല്‍ ധന്യയായും 2000ല്‍ വാഴ്ത്തപ്പെട്ടവളായും ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാണിവര്‍.

ഇതോടെ, അല്‍ഫോന്‍സാമ്മ(ഭരണങ്ങാനം), കൂര്യാക്കോസ് ഏലിയാസ് (ചാവറയച്ചന്‍), എവുപ്രാസ്യമ്മ (തൃശൂര്‍) എന്നിവരടക്കം   സിറോ മലബാര്‍ സഭക്ക് കേരളത്തില്‍ നിന്നും 4 വിശുദ്ധരായി. കൊല്‍ക്കത്തയില്‍ നിന്നുള്ള മദര്‍തെരേസയെയാണ് ഇന്ത്യയില്‍ നിന്ന്‌ ആദ്യം വിശുദ്ധയാക്കപ്പെട്ടത്.

Latest