Connect with us

Kozhikode

മര്‍കസ് സമ്മേളന തീയതിയില്‍ മാറ്റം

Published

|

Last Updated

കോഴിക്കോട് : 2020 ഏപ്രില്‍ 3, 4, 5 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച മര്‍കസുസ്സഖാഫത്തി സുന്നിയ്യയുടെ 43ാം വാര്‍ഷിക സമ്മേളനം സൗകര്യാര്‍ഥം 9, 10, 11, 12 തീയതികളില്‍ നടത്തും. ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ അധ്യക്ഷത വഹിച്ചു.

കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഡോ എ പി അബ്ദുല്‍ ഹകീം അസ്ഹരി, സി പി മൂസ ഹാജി അപ്പോളോ, പി മുഹമ്മദ് യൂസുഫ് പന്നൂര്‍, എ സൈഫുദ്ധീന്‍ ഹാജി തിരുവനന്തപുരം സംബന്ധിച്ചു.