Connect with us

National

ബംഗാളിൽ സി പി എമ്മിനൊപ്പം നിൽക്കാൻ കോൺഗ്രസിന് നിർദേശം

Published

|

Last Updated

ന്യൂഡൽഹി: ബംഗാളിൽ സി പി എമ്മിനൊപ്പം നിൽക്കാൻ കോൺഗ്രസിന് ഹൈക്കമാൻഡിന്റെ നിർദേശം. നിലവിലെ സാഹചര്യത്തിൽ പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കളോട് ഇടത് പാർട്ടികളോട് ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിർദേശം നൽകി. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അബ്ദുൽ മന്നാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസ്-ഇടത് സഖ്യം സംസ്ഥാനത്ത് നിലനിന്നിരുന്നെങ്കിൽ ബംഗാളിൽ ബി ജെ പിക്ക് വളരാൻ കഴിയില്ലായിരുന്നെന്ന് സോണിയ തന്നോട് പറഞ്ഞതായി അബ്ദുൽ മന്നാൻ പറഞ്ഞു. പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ അബ്ദുൽ മന്നാൻ വ്യാഴാഴ്ച സോണിയ ഗാന്ധിയെ രണ്ട് തവണ വീട്ടിൽ സന്ദർശിച്ചിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് സോണിയയോട് അദ്ദേഹം വിശദീകരിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സോണിയ നിർദേശം നൽകിയത്.

ബി ജെ പി വലിയ വളർച്ച നേടുന്ന ബംഗാളിൽ കോൺഗ്രസിന് താഴേക്കിടയിൽ ശക്തി നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവാണ് ഇടത്പക്ഷവുമായി യോജിച്ച് പ്രക്ഷോഭങ്ങൾ നടത്താനുള്ള സോണിയയുടെ തീരുമാനത്തിന്റെ പിന്നിലെന്നാണ് അറിയുന്നത്. അതോടൊപ്പം സംസ്ഥാനത്ത് ഇടതുപക്ഷം തിരിച്ചുവരവിന്റെ പാദയിലാണെന്ന റിപ്പോർട്ടുകളും പരിഗണിച്ചാണ് തീരുമാനം. സംസ്ഥാനത്ത് നടക്കാനാരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ സീറ്റുകളെ സംബന്ധിച്ച ധാരണ ഇടതുപാർട്ടികളുമായി കോൺഗ്രസ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest