Connect with us

International

ജപ്പാനില്‍ നാശം വിതച്ച് ഹജിബിസ്‌ ചുഴലിക്കാറ്റും ഭൂകമ്പവും; 23 മരണം

Published

|

Last Updated

ജപ്പാനിൽ ചുഴലിക്കാറ്റിലും ഭൂകന്പത്തിലും തകർന്ന കെട്ടിടവും വാഹനവും

ടോക്യോ: ഭൂകമ്പത്തിലും ചുഴലിക്കാറ്റിലും ജപ്പാനില്‍ 23 മരണം. 60 ഓളം പേരെ കാണായതാണ് റിപ്പോര്‍ട്ട്. ഒരുമിച്ചുണ്ടായ പ്രകൃതിക്ഷോഭത്തില്‍ രാജ്യത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. 73 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. സുരക്ഷാ മുന്നറിയിപ്പുണ്ടായിരുന്നതിനാലാണ് ആളപായം വര്‍ധിക്കാതിരുന്നത്.

ജപ്പാന്‍ തീരം തൊട്ട ഹജിബിസ് ചുഴലിക്കാറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അറുപത് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏര്‌റവും വലിയ ചുഴലിക്കാറ്റാണിത്.
ടോക്യോക്ക് തെക്കുപടിഞ്ഞാറ് ഇസു, ഹോന്‍ഷു ദ്വീപുകളിലാണ് കാര്യമായ നാശനഷ്ടം ഉണ്ടായത്. ജപ്പാന്റെ കിഴക്കന്‍ തീരം ലക്ഷ്യമാക്കി മണിക്കൂറില്‍ 225 കിലോ മീറ്റര്‍ വേഗതയില്‍ ഹജിബിസ് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ടുകള്‍.

അതിനിടെ, റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ജപ്പാനില്‍ ഉണ്ടായി. ടോക്യോക്ക് 60 കിലോമീറ്റര്‍ അകലെ ഷിബ തീരമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Latest