കോഴിക്കോട്ട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Posted on: October 13, 2019 12:36 am | Last updated: October 13, 2019 at 1:34 am

കോഴിക്കോട്: പറമ്പില്‍ ബസാർ തയ്യിൽ താഴത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവര്‍ പട്ടര്‍പാലം ചുഴലിപ്പുറത്ത് മീത്തല്‍ ഷാജി(46)ക്കാണ് വെട്ടേറ്റത്.

രാത്രി 10.30ഓടെയാണ് സംഭവം. പട്ടര്‍പാലം അങ്ങാടിയില്‍ വെച്ച് തയ്യില്‍താഴത്തേക്ക് ഷാജിയുടെ ഓട്ടോ അക്രമികൾ ഓട്ടത്തിന് വിളിച്ചു. തുടര്‍ന്ന് തയ്യില്‍ താഴത്ത് വെച്ച് ബൈക്കില്‍ പിന്‍തുടര്‍ന്ന മറ്റു രണ്ടുപേരും ചേര്‍ന്ന് ഷാജിയെ അക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ചേവായൂർ സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.