Connect with us

International

ബുര്‍കിന ഫാസോയില്‍ പള്ളിക്കുള്ളില്‍ തോക്കുധാരികളുടെ വെടിവെപ്പ്: 16 മരണം

Published

|

Last Updated

വാഗദൂദു: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയിയില്‍ മുസ്ലിം പള്ളിക്കുള്ളില്‍ തീവ്രവാദി ആക്രമണം. സാല്‍മോസിയിലെ പള്ളിയില്‍ ഇരച്ചുകയറി തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം പ്രാര്‍ഥനക്ക് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പള്ളിയില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികള്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയായിരുന്നു. 13 പേര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്ന് പേര്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രണത്തെ തുടര്‍ന്ന് ഭയന്ന് സാല്‍മോസിലെ വീടുകളില്‍ നിന്ന് ജയം ഭയന്നോടിയാതയും റിപ്പോര്‍ട്ടുണ്ട്.

സാല്‍മോസിലെിലെ പള്ളിയിലുണ്ടായത് തീവ്രവാദി ആക്രമണമാണെന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍ ഫ്രഞ്ച് കോളനിയായ ഇവിടെ തീവ്രവാദ ആക്രണത്തില്‍ നൂറ്കണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ബുര്‍കിന ഫാസോയിലെ വിദേശ സൈനിക സാന്നിധ്യത്തിനെതിരെ കടുത്ത എതിര്‍പ്പ് നാട്ടുകാരില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ വിദേശ സൈനിക താവളങ്ങള്‍ കൊട്ടിയടക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് വലിയ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടന്നിരുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ പല ആഫ്രിക്കന്‍ രാജ്യങ്ങളിലും സമാധാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ബ്രിട്ടന്റേയുമെല്ലാം സൈനിക സാന്നിധ്യമുണ്ട്. എന്നാല്‍ ഇത്തരം സൈനിക സാന്നിധ്യം തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.