Connect with us

International

3000 അമേരിക്കന്‍ സൈനികര്‍കൂടി സഊദിയിലേക്ക്

Published

|

Last Updated

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ വളര്‍ന്നുവരുന്ന സംഘര്‍ഷ സാധ്യത മുനിര്‍ത്തി മേഖലയിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ തീരുമാനം. അടിയന്തിരമായി 3000 സൈനികരെ സഊദിയിലേക്ക് അയക്കാന്‍ പെന്റഗണ്‍ അനുമതി നല്‍കി. ഇതോടെ പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ സൈനിക സാന്നിധ്യം 14000 ആയി ഉയരും.  രണ്ട് പാട്രിയറ്റ് മിസൈല്‍ ബാറ്ററി, നാല് റഡാര്‍ സംവിധാനം, താഡ് ബാലിസ്റ്റിക് മിസൈല്‍ ഇന്റര്‍സെപ്ഷന്‍ സംവിധാനം, ,രണ്ട് യുദ്ധ വിമാനങ്ങള്‍, വ്യോമ പര്യവേഷണ വിഭാഗം എന്നിവയും മേഖലയില്‍ വിന്യസിക്കാന്‍ യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ അനുമതി നല്‍കിയിട്ടുണ്ട്.

അടുത്തിടെ സഊദിയിലെ രണ്ട് എണ്ണ ശുദ്ധീകരണ ശാലക്ക് നേര ഹുതി വിമതരുടെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്നായിരുന്നു സഊദിയുടെ ആരോപണം. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശത്രുത വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

---- facebook comment plugin here -----

Latest