Connect with us

Kerala

രാഷ്ട്രീയ സാഹചര്യം അനുകൂലം; അഞ്ചിടത്തും എല്‍ ഡി എഫ് ജയിക്കും- കോടിയേരി

Published

|

Last Updated

കോന്നി: സംസ്ഥാനത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ ഡി എഫ് വിജയിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 54 വര്‍ഷം യു ഡി എഫ് ജയിച്ച വലതുപക്ഷ കോട്ടയായ പാല പോരാടി ജയിക്കാന്‍ കഴിഞ്ഞു. പാല മറ്റ് മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലെ ഇടതു സ്ഥാനാര്‍ഥി അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് എല്‍ ഡി എഫ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനപക്ഷ നിലപാടുകള്‍ ആണ് എല്‍ ഡി എഫ് സ്വീകരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുമ്പോള്‍, അവരെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. കര്‍ഷക ആത്മഹത്യ രാജ്യത്ത് പെരുകുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയുടെ അന്തകരായി നില്‍ക്കുമ്പോള്‍, കേരള സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി തലയുയര്‍ത്തി നില്‍ക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest