International
അമേരിക്കയില്‍ ക്ലബ്ബില്‍ വെടിവെപ്പ്: നാല് മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലെ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ നാല് മരണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ രണ്ട് പേര് സ്ത്രീകളാണ്.
അമേരിക്കന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് ഒരു സ്വകാര്യക്ലബ്ബില് വെടിവെപ്പുണ്ടായത്. ഈ ക്ലബ്ബിന് ലിക്കര്‍ ലൈസന്‍സും നൈറ്റ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നതിനും ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്ന് വരികയാണ്. രണ്ട് പേരെ ചോദ്യം ചെയ്യാനായി കസ്റ്റിഡിയിലെടുത്തിട്ടുണ്ടെന്നും വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----