Connect with us

Kerala

ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് വച്ച് തന്നത്‌; ചെന്നിത്തലക്കെതിരെ മുഖ്യമന്ത്രി

Published

|

Last Updated

മഞ്ചേശ്വരം: എല്‍ഡിഎഫിന്റെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജന്‍. പ്രതിപക്ഷം മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമം നടത്തുകയാണ്. ആരാണ് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് വച്ച് തന്നതെന്ന് ചെന്നിത്തലയെ ഉദ്ദേശിച്ച് പിണറായി ചോദിച്ചു.

ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമം നടക്കുന്നത് നാം തിരിച്ചറിയണം. പ്രതിപക്ഷനേതാവ് ഇപ്പോള്‍ ഈ സ്ഥാനത്തിന് ചേര്‍ന്ന പദമാണോ ഇപ്പോള്‍ പറഞ്ഞത്. കപടഹിന്ദു, എന്നല്ലേ പറഞ്ഞത്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടേ. ഇവിടെ ശങ്കര്‍ റൈയെപ്പോലൊരു സ്ഥാനാര്‍ത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അല്‍പത്തം എങ്ങനെയാണ് വന്നത്. നമ്മടെ അങ്ങോട്ടൊക്കെ പറഞ്ഞാല്‍ നിങ്ങളെ അറിയാം എല്ലാവര്‍ക്കും. ഈ മഞ്ചേശ്വരത്തെ സാധുക്കള്‍ക്ക് മുന്നില്‍ വന്നിട്ട് ഇത് പോലെ നിങ്ങളാരാണെന്ന് പറയണമായിരുന്നോയെന്നും പിണറായി ചോദിച്ചു

ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും മുന്നണികളിലെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തിയത്.

ഉപതെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായി ജനങ്ങള്‍ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പണി പൂര്‍ത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികള്‍ക്ക് പണം അയക്കാനുള്ള മാര്‍ഗമായി കേരള ബേങ്കിനെ മാറ്റും. നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest