Connect with us

National

കാശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ തിങ്കളാഴ്ച പുനസ്ഥാപിക്കും

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ തിങ്കളാഴ്ച പുനസ്ഥാപിക്കും. കാശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് രണ്ട് മാസം മുമ്പ് മൊബൈല്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പെടുത്തിയത്.
സംസ്ഥാന വ്യാപകമായി എല്ലാ സേവന ദാതാക്കളുടെയും പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ തിങ്കളാച മുതല്‍ പുനസ്ഥാപിക്കുമെന്ന് ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഓഗസ്റ്റ് 5 ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രം കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും രാഷ്ട്രീയക്കാരെ അറസ്റ്റ് ചെയ്യുക, വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തല്‍കാലത്തേക്ക് തടയുകയും ചെയ്തു. അത്തരം നിയന്ത്രണങ്ങളില്‍ ചിലത് സാവധാനത്തില്‍ അയവുവരുത്തിവരികയാണ്. കഴിഞ്ഞ മാസം, ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ പുനസ്ഥാപിച്ചിരുന്നു.

യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കാശ്മീരില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു രംഗത്തുവന്നിരുന്നു.

---- facebook comment plugin here -----

Latest