Connect with us

Kerala

കള്ളപ്പണ ഇടപാടുകളെന്ന് സംശയം: എഐസിസി കാഷ്യറായ മലയാളിയുടെ കൊച്ചിയിലെ വസതിയില്‍ റെയ്ഡ്

Published

|

Last Updated

കൊച്ചി: എ ഐ സി സി കാഷ്യറായ മലയാളിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചോറ്റാനിക്കര സ്വദേശി മാത്യൂസ് വര്‍ഗീസിന്റെ വീട്ടിലാണ് റെയ്ഡ്. ഡല്‍ഹിയില്‍നിന്നുള്ള പ്രത്യേകസംഘമാണ് റെയ്ഡ് നടത്തുന്നത്.
എ ഐ സി സിയുടെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് തുടങ്ങിയ പരിശോധന ശനിയാഴ്ചയും തുടര്‍ന്നു.എ ഐ സി സിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത് മാത്യൂസാണ്. അമ്പതുവര്‍ഷത്തിലധികമായി ഡല്‍ഹിയിലാണ് മാത്യൂസിന്റെ താമസം. മാത്യൂസ് നാട്ടിലെത്തിയ സമയത്താണ് റെയ്ഡ്.

ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള മേഘാ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയാണ് മാത്യൂസിന്റെ വീട്ടിലും നടക്കുന്നതെന്നും എ ഐ സി സി ട്രഷര്‍ അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

---- facebook comment plugin here -----

Latest