Connect with us

National

തിരുച്ചിയിലെ ജ്വല്ലറിയില്‍നിന്നും 13 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; മുഖ്യസൂത്രധാരന്‍ കീഴടങ്ങി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യസൂത്രധാരന്‍ എസ് മുരുകന്‍ (45) കോടതിയില്‍ കീഴടങ്ങി. വെള്ളിയാഴ്ച ബെംഗളുരുവിലെ സിവില്‍ കോടതിയിലാണ് മുരുകന്‍ കീഴടങ്ങിയത്. സംഭവത്തില്‍ എട്ട് ജാര്‍കണ്ഡ് സ്വദേശികളും പ്രധാനപ്രതികളിലൊരാളായ മണികഠനെന്നയാളും നേരത്തെ പിടിയിലായിരുന്നു.

മുഖംമൂടി ധരിച്ചാണ് തിരുച്ചിയില്‍ ജ്വല്ലറി കുത്തിത്തുറന്ന് 13 കോടി രൂപ സംഘം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. ച മുഖം മൂടി ധരിച്ച്, ആറ് കാവല്‍ക്കാരെ വെട്ടിച്ചായിരുന്നു മോഷണം. പ്രശസ്തമായ സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് മാതൃകയിലാണ് മുരുകനും സംഘവും മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Latest