Connect with us

Kerala

കൂടത്തായി കൊലപാതക പരമ്പര പോലീസിന് വെല്ലുവിളി; അന്വേഷണ സംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ചേര്‍ക്കും: ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

Published

|

Last Updated

വടകര: കൂടത്തായി കൊലപാതക പരമ്പര കേസ് കേരള പോലീസിന് വെല്ലുവിളിയെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. വര്‍ഷങ്ങള്‍ നീണ്ട ഇടവേളകള്‍ക്കിടെ നടന്ന കൊലപാതക പരമ്പരയാണിത്. കേസില്‍ ദൃക്‌സാക്ഷികളൊ സാക്ഷികളൊ ഇല്ല. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശേഖരിച്ചാകും പോലീസ് മുന്നോട്ട് പോവുകയെന്നും ഡി ജി പി പറഞ്ഞു. അന്വേഷണ സംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തും. സയിന്റിഫിക് വിദഗ്ധരെയടക്കമുള്ളവരെയാകും ഉള്‍പ്പെടുത്തുക.

ആറ് കൊലപാതകങ്ങള്‍ ആറ് സംഘങ്ങളായാണ് അന്വേഷണം നടത്തുക. അന്വേഷണമെന്നത് ഒരു ഒഴുകുന്ന ഒരു പുഴപോലെയാണ്. ഈ ഒഴുക്കിന് തടസം നേരിട്ടാല്‍ അതില്‍ വ്യതിചലനങ്ങള്‍ വരുത്തേണ്ടിവരും. പരമാവധി ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നടത്തും. ആവശ്യമെങ്കില്‍ വിദേശത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്നും ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡി ജി പി പരിശോധന നടത്തിയിരുന്നു.

Latest