Connect with us

Kerala

മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് നല്‍കി; തെളിവെടുപ്പിനിടെ വെളിപ്പെടുത്തലുമായി ജോളി

Published

|

Last Updated

കോഴിക്കോട്: മാത്യു മഞ്ചാടിയിലിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്ന് കൂടത്തായി കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തല്‍. മാത്യൂ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പു വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ ജോളി പോലീസിനോട് വെളിപ്പെടുത്തി.

ജോളിയുടെ തിരിച്ചറിയല്‍ രേഖകളും തെളിവെടുപ്പിനിടെ കണ്ടെത്തി. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ല. പൊന്നാമറ്റം വീടിന് പുറമെ രണ്ടാം ഭര്‍്ത്താവ് ഷാജു സക്കറിയയുടെ വീട്ടിലും ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.