Connect with us

National

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് മഹാബലിപുരത്തെത്തി; കനത്ത സുരക്ഷ

Published

|

Last Updated

ചെന്നൈ: രണ്ടുദിവസത്തെ അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് ഷിജിന്‍പിങ് മഹാബലിപുരത്തെത്തിയത്.

ശനിയാഴ്ച രാവിലെയാണ് ഉച്ചകോടി ആരംഭിക്കുക.ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന

ഇന്നുച്ചയോടെ ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഷിജിന്‍പിങ്ങിനെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്‌നാട് സ്പീക്കര്‍ പി ധനപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഉച്ചകോടിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മാമല്ലപുരം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മഹാബലിപുരത്ത് ഒരുക്കിയിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി 5000ത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. നാവിക സേനയും തീരസംരക്ഷണ സേനയും യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്.

.