Connect with us

Kerala

'പാലായില്‍ വോട്ട് കച്ചവടം നടത്തി തോറ്റപ്പോള്‍ ഉത്തരവാദിത്വം ബിഡിജെഎസിന് മേല്‍ കെട്ടിവെക്കുന്നു'; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തുഷാര്‍ വെള്ളാപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. വോട്ടുകച്ചവടം നടത്തിയിട്ട് തോറ്റപ്പോള്‍ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയില്‍ കെട്ടിവെക്കുകയാണ് ബിജെപിയെന്ന് തുഷാര്‍ ആരോപിച്ചു. പാലായിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തില്‍ പോലും സ്ഥാനാര്‍ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കള്‍ ആരോപിക്കുന്നത് ശരിയല്ല. എസ്എന്‍ഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു . ഇതിന്റെ ഉത്തരവാദിത്വം എസ്എന്‍ഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.