Connect with us

Kerala

സയനൈഡ് കൈമാറിയത് പൊന്നാമറ്റത്ത് വെച്ച്; രണ്ട് കുപ്പികളില്‍ ഒന്ന് ഉപയോഗിച്ചെന്നും മറ്റൊന്ന് കളഞ്ഞെന്നും ജോളിയുടെ മൊഴി

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതിജോളിക്ക് മറ്റൊരു പ്രതിയായ മാത്യു സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വെച്ചാണെന്ന് സ്ഥിരീകരണം.

പൊന്നാമറ്റത്തെ വീട്ടില്‍ ജോളിയുള്‍പ്പെടെയുള്ള പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ജോളിയും മാത്യുവും ഇക്കാര്യം സ്ഥിരീകരിച്ചത്.രണ്ട് കുപ്പികളിലായാണ് സയനൈഡ് കൈമാറിയതെന്നും ഇതില്‍ ഒരു കുപ്പിയിലെ സയനൈഡ് ഉപയോഗിച്ചതായും മറ്റെ കുപ്പി ഉപേക്ഷിച്ചതായും ജോളി തെളിവെടുപ്പിനിടെ പോലീസിനെ അറിയിച്ചു.

ജോളിക്ക് സയനൈഡ് കൈമാറിയത് മാത്യുവാണെന്ന് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.പൊന്നാമറ്റത്തെ തെളിവെടുപ്പിനിടെ പോലീസ് രണ്ട് കീടനാശിനികളുടെ കുപ്പികള്‍ കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest