Connect with us

International

സമാധാനത്തിനുള്ള നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

Published

|

Last Updated

സ്റ്റോക്‌ഹോം:സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നാബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകളാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. അബിഅഹമ്മദ് അലിസമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോള്‍ എറിത്രിയന്‍ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കൊണ്ടുവരാന്‍ പ്രയത്‌നിച്ചു എന്നാണ് നൊബേല്‍ സമിതി വിധിനിര്‍ണയത്തെ വിലയിരുത്തിയത്.

എത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാന്‍ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നൊബേല്‍ സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.